Join News @ Iritty Whats App Group

അച്ചടിച്ചത് 90 ലക്ഷം ടിക്കറ്റുകൾ, വിറ്റഴിഞ്ഞത് 89.85 ലക്ഷം; തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക്

അച്ചടിച്ചത് 90 ലക്ഷം ടിക്കറ്റുകൾ, വിറ്റഴിഞ്ഞത് 89.85 ലക്ഷം; തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക്


തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ശനിയാഴ്ച തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. മുരളീധരൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. തിരുവോണം ബമ്പർ 2026-ന്റെ 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചതിൽ . ഇതിൽ 89.85 ലക്ഷം ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞു. 500 രൂപയാണ് ടിക്കറ്റ് വില.

സംസ്ഥാന ഭാഗ്യക്കുറിചരിത്രത്തിൽ ഇതാദ്യമായാണ് ഒന്നാം സമ്മാനം 30 കോടി രൂപയായി ഉയർത്തുന്നത്. ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 25 ലക്ഷം രൂപയും നാലാം സമ്മാനം 5 ലക്ഷം രൂപയും അഞ്ചാം സമ്മാനം 2 ലക്ഷം രൂപയുമാണ്. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ലഭിക്കും.

സമ്മാനത്തിന് അര്‍ഹനായാല്‍ എത്രയും പെട്ടെന്ന് ലോട്ടറി ബന്ധപ്പെട്ടവരെ ഏല്‍പ്പിക്കുക എന്നതാണ് ചെയ്യേണ്ടത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട രേഖകളോടെ ലോട്ടറി സമര്‍പ്പിക്കുകയാണെങ്കില്‍ 15, 20 ദിവസത്തിനകം ബാങ്ക് അക്കൗണ്ടില്‍ പണം വരും.

Post a Comment

Previous Post Next Post
Join Our Whats App Group