Join News @ Iritty Whats App Group

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; നിയന്ത്രണം വൈകിട്ട് 6.15 മുതൽ രാത്രി 12.35 വരെ

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; നിയന്ത്രണം വൈകിട്ട് 6.15 മുതൽ രാത്രി 12.35 വരെ


സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതുമായ സാഹചര്യം തുടരുന്നതിനാലാണ് നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി വ്യക്തമാക്കിയത്.

ഇന്ന് വൈകിട്ട് 6.45 മുതൽ രാത്രി 12 മണി വരെയുള്ള സമയത്താണ് നിയന്ത്രണം ആവശ്യമായി വന്നേക്കുക. എന്നാൽ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ വൈദ്യുതി ലഭ്യമാകുന്ന പക്ഷം നിയന്ത്രണം ഒഴിവാക്കാനാകുമെന്നും കെഎസ്ഇബി അറിയിച്ചു.

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്നനിലയിൽത്തന്നെ തുടരുകയാണ്. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡിൽനിന്നു ഏകദേശം 1200 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്.

നിലവിൽ സംസ്ഥാനത്ത് മഴ ലഭിക്കുന്നുണ്ടെങ്കിലും വൈദ്യുതി ആവശ്യകതയിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. ഇന്ന് ഏകദേശം 600 മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group