അമ്പായത്തോട്-ബോയ്സ്ടൗണ്‍ ചുരം റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചു; 41.5 കോടി ചെലവില്‍ 12 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കും
അമ്പായത്തോട്-ബോയ്സ്ടൗണ്‍ ചുരം റോഡ് നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു. റോഡ് വികസനത്തിന്റെ ഭാഗമായി പാതയുടെ ഇരുവശങ്ങളില്‍ നിന്നുമുള്ള വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്ന നടപടികളാണ് അമ്പായത്തോട് ഭാഗത്ത് നിന്ന് ആരംഭിച്ചിരിക്കുന്നത്.
നിലവില്‍ അടയാളപ്പെടുത്തിയ സ്ഥലങ്ങളിലെ വീടുകളുടെ മതിലുകള്‍ ഉള്‍പ്പെടെ പൊളിച്ച് മാറ്റിയാണ് നിർമ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. പദ്ധതിക്കായി 0.46 ഹെക്ടർ വനഭൂമിയും ഏറ്റെടുത്തിട്ടുണ്ട്.
കിഫ്ബി വഴി അനുവദിച്ച 41.5 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം നടത്തുന്നത്. 5.76 കിലോമീറ്റർ ദൂരമുള്ള റോഡ് 12 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. നിലവില്‍ 5.5 മീറ്റർ മാത്രമുള്ള ടാറിംഗ് വീതി 8 മീറ്ററായി ഉയർത്തും. 18 മാസമാണ് പദ്ധതിയുടെ നിർമ്മാണ കാലാവധി. ഓരോ കിലോമീറ്റർ വീതമുള്ള റീച്ചുകളായാണ് നിർമ്മാണം പൂർത്തിയാക്കുക.
റോഡ് നിർമ്മാണ സമയത്ത് പ്രദേശത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഭാരവാഹനങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്താനാണ് കേരള റോഡ് ഫണ്ട് ബോർഡിന്റെ തീരുമാനം.
إرسال تعليق