Join News @ Iritty Whats App Group

397 കിലോമീറ്റര്‍ ഓടിയ കെഎസ്‌ആര്‍ടിസിയുടെ കളക്ഷൻ വെറും 355 രൂപ; യാത്ര ചെയ്തത് മൂന്ന് യാത്രക്കാര്‍

397 കിലോമീറ്റര്‍ ഓടിയ കെഎസ്‌ആര്‍ടിസിയുടെ കളക്ഷൻ വെറും 355 രൂപ; യാത്ര ചെയ്തത് മൂന്ന് യാത്രക്കാര്‍


ണ്ണൂർ: കണ്ണൂരില്‍ നിന്ന് മൂന്നാറിലേക്ക് പുറപ്പെട്ട കെഎസ്‌ആർടിസി ബസ് ഓടിയത് 397 കിലോമീറ്റർ. എന്നാല്‍ ആ ബസില്‍ കയറിയത് വെറും മൂന്നേ മൂന്ന് യാത്രക്കാർ.

അന്നത്തെ കളക്ഷനാണ് ഏറ്റവും ഞെട്ടിക്കുന്നത്. വെറും 355 രൂപ. സൂപ്പർ ഫാസ്റ്റിന്റെ ഈ കളക്ഷൻ വിവരങ്ങള്‍ പുറത്തുവന്നതോടെ കെഎസ്‌ആർടിസി അന്വേഷണം പ്രഖ്യാപിച്ചു.

ഓണത്തിന് കണ്ണൂർ ജില്ലയില്‍ ഓടുന്നതിനായി മൂന്നാർ ഡിപ്പോയില്‍ നിന്ന് ഒരു ബസ് അധികൃതരുടെ നിർദ്ദേശ പ്രകാരം വിട്ടുനല്‍കിയിരുന്നു. ഓണം സീസണ്‍ അവസാനിച്ചതോടെ ഈ ബസ് മടക്കിക്കൊടുക്കാൻ ഡിപ്പോയില്‍ നിന്ന് ഡ്രൈവറെയും കണ്ടക്ടറെയും ടിക്കറ്റ് മെഷിൻ ഉള്‍പ്പടെ നല്‍കി പറഞ്ഞയച്ചിരുന്നു. മൂന്നാർ ബോർഡ് വച്ച്‌ യാത്രക്കാരെ കയറ്റി വരനായിരുന്നു ജീവനക്കാർക്ക് ലഭിച്ച നിർദ്ദേശം. എന്നാല്‍ ട്രിപ്പ് കഴിഞ്ഞ് പണവും മെഷിനും നല്‍കിയതോടെയാണ് വരുമാനം വെറും 355 രൂപ മാത്രമാണെന്ന് കണ്ടെത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group