നിര്‍മലഗിരി കോളജിലെ കെ എസ് യു എസ് എഫ് ഐ സംഘര്‍ഷം; 26 പേര്‍ക്കെതിരെ കേസ്
കണ്ണൂര്‍| കൂത്തുപറമ്പ് നിര്‍മലഗിരി കോളജിലെ കെ എസ് യു എസ് എഫ് ഐ പ്രവര്‍ത്തകരുടെ സംഘര്‍ഷത്തില്‍ 26 പേര്‍ക്കെതിരെ കേസ്.
കെ എസ് യു പ്രവര്‍ത്തകന്റെ പരാതിയിലാണ് ആറ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന 20 പേര്‍ക്കുമെതിരെ കേസെടുത്തത്.
അതേസമയം അക്രമത്തിന് നേതൃത്വം കൊടുത്തത് കെ എസ് യു ജില്ലാ പ്രസിഡന്റാണെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.
കെ എസ് യുവിന്റേത് ഏകപക്ഷീയ ആക്രമണമെന്നും പി എസ് സഞ്ജീവ് പറഞ്ഞു. ഭരണം മാറിയാല്‍ എസ് എഫ് ഐക്കാരെ തല്ലാമെന്ന് ഒരു കെ എസ് യുകാരനും കരുതേണ്ടയെന്നും അക്രമം തുടങ്ങിവെക്കാനാണ് ഉദ്ദേശമെങ്കില്‍ അവസാനിപ്പിക്കാന്‍ അറിയാമെന്നും സഞ്ജീവ് പറഞ്ഞു.
إرسال تعليق