Join News @ Iritty Whats App Group

2ലിറ്ററിൽ താഴെയുള്ള കുടിവെള്ള വിൽപ്പന നിരോധിച്ച് വീരാജ്പേട്ട നഗരസഭ

2ലിറ്ററിൽ താഴെയുള്ള കുടിവെള്ള വിൽപ്പന നിരോധിച്ച് വീരാജ്പേട്ട നഗരസഭ


ഇരിട്ടി: വീരാജ്പേട്ടയിൽ 2ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച കുടിവെള്ള വിൽപ്പന നിരോധിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും പൊതുജന താൽപര്യത്തിനുമായാണ് 2 ലീറ്ററിൽ താഴെയുള്ള എല്ലാ തരത്തിലുള്ള കുടിവെള്ള കുപ്പികളുടെ വിൽപന, വാങ്ങൽ, സംഭരണം എന്നിവയ്ക്ക് വിരാജ്പേട്ട നഗരസഭ വിലക്കേർപ്പെടുത്തിയത്. ഇതു സംബന്ധിച്ച് നഗരസഭ അധികൃതർ അറിയിപ്പ് പുറത്തിറക്കി. നഗരസഭ പരിധിയിൽ 2 ലീറ്ററിൽ താഴെയുള്ള കുടിവെള്ള കുപ്പികൾ ഇനി വിൽക്കുകയോ വാങ്ങുകയോ സംഭരിക്കുകയോ ചെയ്യരുതെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group