Join News @ Iritty Whats App Group

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി; തുക ലഭിക്കുക ഭാര്യക്കും രണ്ട് മക്കൾക്കും

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി; തുക ലഭിക്കുക ഭാര്യക്കും രണ്ട് മക്കൾക്കും


അന്തരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (MACT) ഉത്തരവിട്ടു. സുധിയുടെ ഭാര്യ, രണ്ട് മക്കൾ, അമ്മ എന്നിവരെയാണ് നഷ്ടപരിഹാരത്തിന് അർഹരായ ആശ്രിതരായി കോടതി പരിഗണിച്ചത്. ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്.

കോടതി കണക്കാക്കിയ അടിസ്ഥാന നഷ്ടപരിഹാരത്തുക 1.41 കോടി രൂപയാണ്. കോടതി ചെലവുകളും മറ്റ് തുകയും ഉൾപ്പെടുത്തിയാണ് ആകെ 1.77 കോടി രൂപയായി നഷ്ടപരിഹാരം നിശ്ചയിച്ചത്. സുധിയുടെ മരണത്തെ തുടർന്ന് കുടുംബത്തിനുണ്ടായ സാമ്പത്തിക നഷ്ടവും ആശ്രിതരുടെ അവകാശങ്ങളും പരിഗണിച്ചാണ് തുക നിശ്ചയിച്ചതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

2023 ജൂൺ 5ന് തൃശൂർ കൈപ്പമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ സുധി ഉൾപ്പെടെയുള്ള സംഘം സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുധിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരുക്കേറ്റിരുന്നു.

നീണ്ട നിയമനടപടികൾക്കൊടുവിലാണ് ഇപ്പോൾ കുടുംബത്തിന് അനുകൂലമായ നഷ്ടപരിഹാര വിധിയുണ്ടായത്. മലയാള സിനിമയിലും ടെലിവിഷൻ പരിപാടികളിലുമായി ശ്രദ്ധേയനായിരുന്ന കൊല്ലം സുധി 2015ൽ ‘കാന്താരി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തുടർന്ന് നിരവധി സിനിമകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group