Join News @ Iritty Whats App Group

ബിഹാറിൽ 16കാരിക്ക് നേരെ സദാചാര ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ, എസ്ഐടി അന്വേഷണം

ബിഹാറിൽ 16കാരിക്ക് നേരെ സദാചാര ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ, എസ്ഐടി അന്വേഷണം


ബിഹാറിലെ ജമുയിയിൽ 16 വയസുകാരിയായ പത്താം ക്ലാസ് വിദ്യാർഥിനിക്കും കൂടെയുണ്ടായിരുന്ന ആൺകുട്ടിക്കും നേരെ സദാചാര ആക്രമണത്തിന്റെ പേരിൽ അതിക്രമം. സെപ്റ്റംബർ 19ന് വൈകിട്ട് ജമുയിയിലെ മർവാ പഹാഡ് മേഖലയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ഇരുവരെയും ഒരു സംഘം യുവാക്കൾ തടഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. കോച്ചിങ് ക്ലാസിന് ശേഷം ഇരുവരും സ്കൂട്ടറിൽ പ്രദേശത്ത് എത്തിയതായിരുന്നു.

യുവാക്കൾ ഇരുവരെയും തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും ആൺകുട്ടിയെ മർദിക്കുകയും പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവത്തിന്റെ ദൃശ്യങ്ങൾ സംഘത്തിലെ ഒരാൾ മൊബൈൽ ഫോണിൽ പകർത്തിയതായും പിന്നീട് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതായും റിപ്പോർട്ടുകളുണ്ട്. ദൃശ്യങ്ങളുടെ ആധികാരികതയും സംഭവസ്ഥലവും പൊലീസ് പരിശോധിച്ചുവരികയാണ്.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജമുയി പൊലീസ് ഇരകളെ കണ്ടെത്തി മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേസിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും (എസ്ഐടി) രൂപീകരിച്ചു.

പോക്സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ഭാരതീയ ന്യായ സൻഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണത്തിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്ത് കർശന നടപടിക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group