‘108 ൽ പോകുന്നവർ സുഖവാസത്തിന് വരുന്നവരല്ല, ഒരു കാരണവശാലും സമരം അനുവദിക്കാൻ കഴിയില്ല’: കെ. മുരളീധരൻ
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. രോഗികളുടെ ജീവൻകൊണ്ട് പന്താടാൻ സമ്മതിക്കില്ല. അക്കാര്യം സർക്കാർ ഉറപ്പുവരുത്തും. ഒരു കാരണവശാലും സമരം അനുവദിക്കാൻ കഴിയില്ല. 108 ൽ പോകുന്നവർ സുഖവാസത്തിന് വരുന്നവരല്ലെന്ന് മന്ത്രി പറഞ്ഞു.
ഈ മാസം 17 മുതൽ സമരം നടത്തുമെന്നാണ് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ അറിയിച്ചിരിക്കുന്നത്. എസ്മ പ്രകാരം നടപടി സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആരോഗ്യമന്ത്രി കെ. മുരളീധരൻ കത്ത് നൽകിയിരുന്നു. സർവീസ് നടത്താതിരിക്കുന്നതും സർവീസ് തടയുന്നതും അനുവദിക്കില്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
Post a Comment