Join News @ Iritty Whats App Group

ആശ്വാസം, സംസ്ഥാനത്ത് ഇന്ന് പവ‍ര്‍കട്ട് ഉണ്ടായേക്കില്ല; 1024 മെഗാ വാട്ട് വൈദ്യുതി ലഭിച്ചു

ആശ്വാസം, സംസ്ഥാനത്ത് ഇന്ന് പവ‍ര്‍കട്ട് ഉണ്ടായേക്കില്ല; 1024 മെഗാ വാട്ട് വൈദ്യുതി ലഭിച്ചു



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല. റിയൽ ടൈം മാർക്കറ്റിൽ നിന്ന് 1024 മെഗാ വാട്ട് വൈദ്യുതി ലഭ്യമായതിനാൽ കേരളത്തിൽ ഇന്ന് പവർകട്ടിന് സാധ്യത ഇല്ലെന്നാണ് വൈദ്യുതി മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിക്കുന്നത്.

വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്

പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്. വെള്ളിയാഴ്ചത്തെ അപേക്ഷിച്ച് ഇന്നലെ മൊത്തം വൈദ്യുതി ഉപഭോഗം രണ്ട് ദശലക്ഷം യൂണിറ്റ് കുറഞ്ഞു. വെള്ളിയാഴ്ച മൊത്തം 96. 4 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചെങ്കിൽ ഇന്നലത്തെ ഉപഭോഗം 94.94 ദശലക്ഷം. പീക്ക് സമയത്തെ ആവശ്യകതയിലും കുറവുണ്ടായി. വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് 5400 മെഗാവാട്ട് വരെ ഉപഭോഗം ഉയര്‍ന്നു. എന്നാല്‍ ഇന്നലെ ഇതേ സമയം 5200 മെഗാവാട്ടായിരുന്നു ഉപയോഗം.</p><h3>ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

കടുത്ത വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടുകയാണ് കെഎസ്ഇബി. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താൻ ബോര്‍ഡ് ഡയറക്ടർമാർ നാളെ തിരിക്കും. രാവിലെ ചേര്‍ന്ന് ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുത്ത ഓണ്‍ലൈൻ യോഗത്തിലായിരുന്നു തീരുമാനം. നാളെ തന്നെ ബോര്‍ഡ് അംഗങ്ങള്‍ മഹാരാഷ്ട്ര, യുപി, പഞ്ചാബ് ,ബീഹാര്‍ എന്നിവിടങ്ങളിലേക്ക് യാത്ര തിരിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group