‘1000 കോടിയാണെങ്കിലും അതിനായി ചെലവാക്കും’; ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കും : മുഖ്യമന്ത്രി
ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിക്ക് 1000 കോടി രൂപ ചെലവായാലും അത് ചെലവാക്കി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും തീർഥാടകർ എത്തുന്ന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അഖില ഭാരത അയ്യപ്പസേവാസംഘം പറവൂർ യൂണിയൻ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തിരുപ്പതിയിൽ ഇതിന് നേതൃത്വം നൽകിയ ആർക്കിടെക്ട് ഉൾപ്പെടെയുള്ളവരോട് ശബരിമലയും ഗുരുവായൂരും സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ശബരിമല സീസൺ കഴിഞ്ഞാൽ ഇതിനുള്ള നീക്കം ആരംഭിക്കും. തെലങ്കാന സർക്കാരിനെ കൂടി ഇതുമായി ബന്ധപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷം ഏറ്റവും നല്ല രീതിയിലുള്ള തീർഥാടനകാലമാണ് ഉണ്ടാവുകയെന്നും അതിനായി സർക്കാരും ദേവസ്വം ബോർഡും സഹകരിച്ചാണ് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സീസണുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തു നിന്ന് ചെയ്യേണ്ട കാര്യങ്ങളെല്ലാം നേരത്തേ തന്നെ ചെയ്‌തിട്ടുണ്ട്. റോഡുകളുടെ നിർമാണവുമായി ബന്ധപ്പെട്ടവയും വേഗത്തിൽ പൂർത്തിയാക്കും. ഈ മാസം ആദ്യം തിരുവനന്തപുരത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഒക്ടോബർ ആദ്യം പമ്പയിൽ വെച്ചും വിപുലമായ യോഗം കൂടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
إرسال تعليق