ശ്രീകണ്ഠാപുരം ടൗണ്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി; വീടുകളില്‍ വെള്ളം കയറി
ശ്രീകണ്ഠാപുരം: കണ്ണൂർ ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ പെയ്യുന്ന കനത്ത മഴയെ തുടർന്ന് ശ്രീകണ്ഠാപുരം ടൗണ്‍ പൂർണമായും വെള്ളത്തില്‍ മുങ്ങി.Tourist Destinations
ശനിയാഴ്ച ( ഓഗസ്റ്റ് 1) രാത്രിയിലാണ് ടൗണില്‍ അപ്രതീക്ഷിതമായി വെള്ളം കയറിയത്. ടൗണിലെ നിരവധി കടകളിലും ബസ് സ്റ്റാൻഡിലും വെള്ളം കയറി വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി.
ശ്രീകണ്ഠാപുരം-തളിപ്പറമ്പ് റോഡിലെ സിഗ്നല്‍ ലൈറ്റ് ഭാഗങ്ങളില്‍ വെള്ളം കയറിയത് കാരണം ഈ വഴിയിലുള്ള വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മഴ ശക്തമായി തുടരുന്നതിനാല്‍ മലയോര മേഖലകളിലേക്കും വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിലേക്കുമുള്ള യാത്രകള്‍ക്ക് അധികൃതർ കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
Post a Comment