Join News @ Iritty Whats App Group

മഴക്കെടുതി; സംസ്ഥാനത്താകെ 8 മരണം, 8 പേരെ കാണാനില്ല, 13 പേർ ചികിത്സയിലെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി റിപ്പോർട്ട്

മഴക്കെടുതി; സംസ്ഥാനത്താകെ 8 മരണം, 8 പേരെ കാണാനില്ല, 13 പേർ ചികിത്സയിലെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി റിപ്പോർട്ട്


തിരുവനന്തപുരം:സംസ്ഥാനത്തെ മഴക്കെടുതിയുമായി ബന്ധപ്പെട്ട പുതിയ കണക്കുകൾ പുറത്ത് വിട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. മഴക്കെടുതിയിൽ സംസ്ഥാനത്താകെ ആകെ 8 പേർ മരിച്ചതായും എട്ട് പേരെ കാണാതായെന്നും കണക്കുകൾ പറയുന്നു. 13 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. 27 വീടുകൾ പൂർണ്ണമായും196 വീടുകൾക്ക് ഭാഗികമായും തകർന്നു. 209 ക്യാമ്പുകളിലായി 5792 പേരെ മാറ്റിപ്പാർപ്പിച്ചെന്നും കണക്കുകൾ പറയുന്നു.

അതേസമയം, പല ക്യാമ്പുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നാണ് ജനങ്ങളുടെ പരാതി. എന്നാൽ വേണ്ടത്ര സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് പ്രാദേശിക ഭരണകൂടങ്ങളുടെ പ്രതികരണം. മഴക്കെടുതി രൂക്ഷമായ പത്തനംതിട്ടയിലെ ആറന്മുളയിലെ ക്യാമ്പുകളിലും പരാതി ഉയർന്നു. ക്യാമ്പിൽ വെളിച്ചമില്ലെന്നും ജനറേറ്റർ എത്തിച്ചെങ്കിലും വൈദ്യുതി ബന്ധമില്ലെന്നും അന്തേവാസികൾ പറയുന്നു. മരുന്നുകൾ കൃത്യസമയത്ത് എത്തിച്ചില്ല. ഉദ്യോഗസ്ഥ ഏകോപനം ഇല്ലെന്നും വകുപ്പുകളുടെ ഏകോപനത്തിന് പ്രത്യേക സംവിധാനം വേണമെന്നും ഇടത് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group