Join News @ Iritty Whats App Group

വ​ന്ദേ​മാ​ത​രം വി​വാ​ദം: നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ലോ​ക് ഭ​വ​ൻ; ആ​ദ്യ വ​രി​ക​ൾ മാ​ത്രം ആ​ല​പി​ക്കു​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

വ​ന്ദേ​മാ​ത​രം വി​വാ​ദം: നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ലോ​ക് ഭ​വ​ൻ; ആ​ദ്യ വ​രി​ക​ൾ മാ​ത്രം ആ​ല​പി​ക്കു​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ


തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ വ​ന്ദേ​മാ​ത​രം മു​ഴു​വ​നാ​യി പാ​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി ലോ​ക് ഭ​വ​ൻ. വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യും ആ​ല​പി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു​ള്ള സ​ർ​ക്കു​ല​ർ പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്ന് ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളോ​ടാ​ണ് അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ച​ത്. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗം ന​ൽ​കി​യ സ​ർ​ക്കു​ല​റി​ൽ ദേ​ശീ​യ​ഗാ​ന​ത്തെ കു​റി​ച്ച് മാ​ത്ര​മാ​ണ് പ​രാ​മ​ർ​ശ​മു​ള്ള​തെ​ന്നും വ​ന്ദേ​മാ​ത​ര​ത്തെ​ക്കു​റി​ച്ച് നി​ർ​ദേ​ശ​ങ്ങ​ളി​ല്ലെ​ന്നും ലോ​ക്ഭ​വ​ൻ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ വി​ഷ​യം വ​ലി​യ രാ​ഷ്ട്രീ​യ പോ​രി​ലേ​ക്ക് വ​ഴി​മാ​റി​യി​ട്ടു​ണ്ട്. സ​ർ​ക്കു​ല​റി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ, കേ​ര​ള​ത്തി​ൽ കേ​ന്ദ്ര പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ക്കി​ല്ലെ​ന്നും വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ആ​ദ്യ ര​ണ്ട് വ​രി​ക​ൾ മാ​ത്ര​മേ ആ​ല​പി​ക്കു​ക​യു​ള്ളൂ എ​ന്നും വ്യ​ക്ത​മാ​ക്കി. ചീ​ഫ് സെ​ക്ര​ട്ട​റി ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ർ​ക്കു​ല​റ​ല്ല സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ലോ​ക് ഭ​വ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം വ​ന്ദേ​മാ​ത​രം മു​ഴു​വ​നാ​യി പാ​ടി​യ​ത് വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group