Join News @ Iritty Whats App Group

എൻജിഒ യൂണിയൻ കണ്ണൂര്‍ കളക്ടറേറ്റ് ധര്‍ണയ്ക്കായി നടുറോഡില്‍ പന്തല്‍ കെട്ടി; പോലീസെത്തി അഴിപ്പിച്ചു

എൻജിഒ യൂണിയൻ കണ്ണൂര്‍ കളക്ടറേറ്റ് ധര്‍ണയ്ക്കായി നടുറോഡില്‍ പന്തല്‍ കെട്ടി; പോലീസെത്തി അഴിപ്പിച്ചു


ണ്ണൂർ: കളക്ടറേറ്റിനു മുന്നില്‍ റോഡില്‍ കെട്ടിയ പന്തല്‍ പൊലീസ് എത്തി അഴിപ്പിച്ചു. കണ്ണൂർ ടൗണ്‍ എസ്‌ഐ ടി.എം.വിപിൻ എത്തിയാണ് ഇന്നലെ വൈകുന്നേരം നാലോടെ പന്തല്‍ അഴിപ്പിച്ചത്.

ഇന്നു രാവിലെ നടക്കേണ്ട എൻജിഒ യൂണിയൻ കളക്ടറേറ്റ് ധർണയ്ക്കു വേണ്ടിയാണു പന്തല്‍ ഒരുക്കിയത്. റോഡ് മുഴുവനായി കൈയേറി തൊഴിലാളികള്‍ പന്തല്‍ കെട്ടുകയായിരുന്നു. യാത്രക്കാർ പരാതിപ്പെട്ടതിനെത്തുടർന്നാണ് പോലീസെത്തിയത്. തുടർന്ന് നടുറോഡില്‍ കെട്ടിയ പന്തല്‍ അടിയന്തിരമായി അഴിച്ചുമാറ്റാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു.

തങ്ങള്‍ തൊഴിലാളികള്‍ മാത്രമാണെന്നും അവർ പന്തല്‍ കെട്ടാൻ പറഞ്ഞതുകൊണ്ടാണ് ചെയ്ത തെന്നും തൊഴിലാളികള്‍ പറഞ്ഞു. ആരു പറഞ്ഞിട്ടായാലും ശരി ആംബുലൻസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പോകുന്ന റോഡിന്റെ മധ്യത്തില്‍ പന്തല്‍ കെട്ടാമോയെന്ന് എസ്‌ഐ വിപിൻ ചോദിച്ചു. കൂടുതല്‍ വാക്കുതർക്കത്തിനു നില്‍ക്കാതെ എസ്‌ഐ ഏണിയില്‍ കയറി നിന്നു കെട്ടുകള്‍ പൊട്ടിച്ചതോടെ തൊഴിലാളികള്‍ സ്വമേധയാ പന്തല്‍ അഴിച്ചുമാറ്റുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group