Join News @ Iritty Whats App Group

അഞ്ചു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

അഞ്ചു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ


പാനൂർ: അഞ്ചു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. ഉത്തരാഖണ്ഡ് സ്വദേശിയായ ആസാദിനെയാണ് പാനൂർ പോലീസ് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ വെച്ച് റെയിൽവേ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്.

പന്ന്യന്നൂരിൽ ജോലിക്കെത്തിയ പ്രതി, കുടിവെള്ളം ആവശ്യപ്പെട്ട് വീടിനുള്ളിൽ കടക്കുകയായിരുന്നു. വീട്ടമ്മ വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോയ സമയം നോക്കി അഞ്ചു വയസ്സുകാരിയായ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രത്നഗിരിയിൽ വെച്ച് പിടികൂടിയത്.

Post a Comment

أحدث أقدم
Join Our Whats App Group