Join News @ Iritty Whats App Group

മലപ്പുറത്ത് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു

മലപ്പുറത്ത് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു


ലപ്പുറം: വെട്ടത്തൂരില്‍ ഷോക്കേറ്റ് രണ്ട് സഹോദരങ്ങള്‍ മരിച്ചു. വെട്ടത്തൂർ എഴുതല സ്വദേശി പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസില്‍, സാഹിർ എന്നിവരാണ് മരിച്ചത്.

കീഴാറ്റൂർ നിരന്നപറമ്പിലെ കോഴിഫാമില്‍ ബുധനാഴ്ച രാവിലെയായിരുന്നു അപകടം സംഭവിച്ചത്. വൈദ്യുതാഘാതമേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ സമീപത്തെ കമ്പിയില് നിന്നാണ് ഇവര്ക്ക് ഷോക്കേറ്റത്. പന്നിക്ക് വച്ച കെണിയിലെ കമ്പിയില് നിന്നാകാം ഷോക്കേറ്റതെന്ന് നാട്ടുകാര് പറയുന്നു. എന്നാല് ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Post a Comment

أحدث أقدم
Join Our Whats App Group