Join News @ Iritty Whats App Group

വിവാഹത്തിന് മാസങ്ങള്‍ മാത്രം ബാക്കി ; എസ്.ബി.ഐ. ജീവനക്കാരിയായ യുവതി കര്‍ണാടകത്തില്‍ മരിച്ചു ; പിന്നാലെ പ്രതിശ്രുത വരന് കേരളത്തിലും ജീവന്‍ നഷ്ടമായി

വിവാഹത്തിന് മാസങ്ങള്‍ മാത്രം ബാക്കി ; എസ്.ബി.ഐ. ജീവനക്കാരിയായ യുവതി കര്‍ണാടകത്തില്‍ മരിച്ചു ; പിന്നാലെ പ്രതിശ്രുത വരന് കേരളത്തിലും ജീവന്‍ നഷ്ടമായി


കാസര്‍ഗോഡ്: വിവാഹത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കെ യുവതിയെയും പിന്നാലെ പ്രതിശ്രുത വരനെയും മരിച്ച നിലയില്‍ കണ്ടെത്തി.

പള്ളിക്കര കൂട്ടക്കനി സ്വദേശിനിയും എസ്.ബി.ഐ. ഉദ്യാഗസ്ഥയുമായ പി. അനുശ്രീ (25), പ്രതിശ്രുത വരന്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശിയും എസ്.ബി.ഐ. എറണാകുളം എം.ജി. റോഡ് ബ്രാഞ്ച് മാനേജറുമായ അമ്പലത്തോട്ടെ അമല്‍ (30) എന്നിവരാണ് മരിച്ചത്.

യുവതിയെ കര്‍ണാടകയിലെ ഉന്‍സൂരിലെ താമസസ്ഥലത്തും പ്രതിശ്രുത വരനെ എറണാകുളത്തെ താമസസ്ഥലത്തുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള വിവാഹം ഡിസംബര്‍ 26 ന് നടത്താന്‍ തീരുമാനിച്ചിരുന്നു. മരിക്കുന്നതിന് മുമ്പ് അനുശ്രീ അമലിനെ വീഡിയോ കോള്‍ ചെയ്തതായുള്ള വിവരവും പുറത്ത് വന്നിട്ടുണ്ട്.

കൂട്ടക്കനി കാട്ടാമ്പള്ളിയിലെ തയ്യില്‍ വീട്ടില്‍ കെ. ചന്ദ്രന്റെ മകളാണ് അനുശ്രീ. കര്‍ണാടകയിലെ ഉന്‍സൂരിലെ എസ്.ബി.ഐ. ശാഖ ഉദ്യാഗസ്ഥയാണ്. വിവാഹഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അനുശ്രീയുടെ വേര്‍പാട്. മരണവിവരമറിഞ്ഞ് ബന്ധുക്കള്‍ ഉന്‍സൂരിലെത്തി. ഉന്‍സൂര്‍ ദേവരാജ് യു.ആര്‍.എസ്. ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

അനുശ്രീയുടെ പ്രതിശ്രുതവരനായ അമലിനെ ഇന്നലെ ഉച്ചയോടെയാണ് എറണാകുളത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും മരണകാരണം വ്യക്തമായിട്ടില്ല. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. നീലേശ്വരത്ത് മലബാര്‍ ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ ഏജന്‍സി നടത്തി വരികയാണ് അനുശ്രീയുടെ പിതാവ് കെ. ചന്ദ്രന്‍. മാതാവ് റീന. സഹോദരി: പി. ശ്രീലക്ഷ്മി.

Post a Comment

أحدث أقدم
Join Our Whats App Group