പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതി; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ. കോഴിക്കോട് സൈബർ സിറ്റി പൊലീസാണ് ജാൻമണിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌ത ജാൻമണിയെ ജാമ്യത്തിൽ വിട്ടു. ബിജെപി നേതാവ് നവ്യ ഹരിദാസാണ് ജാൻമണിക്കെതിരെ പരാതി നൽകിയത്.
ഡൽഹിയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സിജെപി സമരത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്കിടെയാണ് ജാൻമണി പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന ആരോപണമുയർന്നത്. ഡൽഹിയിലെ സമരത്തിൽ പങ്കെടുത്ത് കൊച്ചിയിൽ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമർശം.
പ്രതികരണം വിവാദമായതോടെ ഭാഷാപരമായ പരിമിതികൾ മൂലമാണ് പരാമർശം ഉണ്ടായതെന്ന് വ്യക്തമാക്കി ജാൻമണി ഇൻസ്റ്റഗ്രാമിലൂടെ ക്ഷമാപണം നടത്തിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
إرسال تعليق