ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് എം വി ഗോവിന്ദൻ; 'പ്രയോഗം നടത്താൻ പാടില്ലാത്തത്'
തിരുവനന്തപുരം: ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വെള്ളപ്പാപള്ളിയോടുള്ളത് നിലപാട് മാറ്റമല്ല. ഷംസീർ ലീഗാണെന്ന് പറയുന്നത് ശരിയായ നിലപാടല്ല. വെള്ളാപ്പള്ളി നടേശൻ ഷംസീറിനോട് പറഞ്ഞ പ്രയോഗം നടത്താൻ പാടില്ലാത്തതാണെന്നും ഞങ്ങളിൽ എല്ലാ മതക്കാരും ഉണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
വെള്ളാപ്പള്ളിയുടേത് വർഗീയ നിലപാടണോ എന്ന് ആലോചിച്ചു പറയാം. വർഗീയ പരാമർശം ആണെങ്കിൽ അങ്ങനെ പറയുന്നതിൽ മടിയില്ല. ഇവിടെ വർഗീയമല്ല, ലീഗിനെയാണ് പറഞ്ഞത്. ലീഗ് വർഗീയമാണോ. ലീഗിനെ വർഗീയ പട്ടികയിലാണോ പെടുത്തിയത്. ലീഗിന് വർഗീയ പാർട്ടിയുടെ പട്ടികയിൽ പെടുത്തിയിട്ടില്ല. ചില വർഗീയ നിലപാടുകൾ ലീഗ് എടുക്കാറുണ്ട്. ബിജെപിയുടെയും ഇഡി യുടെയും കൂടെയാണ് കോൺഗ്രസ്. അവർ എല്ലാവരും ചേർന്നാണ് ഇഡി നീക്കം ആസൂത്രണം ചെയ്തത്. ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഞങ്ങൾ ഇടപെടേണ്ടതില്ല. ബിസിനസ് ബിസിനസ്സ് ആയി നടക്കട്ടെ. അതിന്റെ പേരിൽ പാർട്ടി നേതാക്കൾക്ക് എതിരെ വന്നാൽ നിയമപരമയും രാഷ്ട്രീയമായും നേരിടുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Post a Comment