ഓണംനബിദിന ആഘോഷം: നിര്‍ദേശവുമായി ആരോഗ്യവകുപ്പ്
ഇരിട്ടി: ഓണംനബിദിന ആഘോഷങ്ങളില്‍ കര്‍ശന നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് ഇടപെടല്‍. ഇരിട്ടി ഹെല്‍ത്ത് ബ്ലോക്കില്‍ മഞ്ഞപ്പിത്തം, എലിപ്പനി രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന പാനീയങ്ങള്‍ ചൂടുള്ളതാണെന്ന് ഉറപ്പുവരുത്തണമെന്നും തണുത്തവ പൂര്‍ണമായും ഒഴിവാക്കണമെന്നും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍സി.പി.സലീം ആവശ്യപ്പെട്ടു.
കൂടുതല്‍പേര്‍ക്ക് ഭക്ഷണം പാകംചെയ്യുന്ന പരിപാടികളില്‍ സുരക്ഷിത കുടിവെള്ളം മാത്രമാണ്‌ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം. വിവാഹം തുടങ്ങിയ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ 20 ദിവസം മുമ്പ് ആരോഗ്യവകുപ്പിനെ അറിയിക്കണം. എങ്കില്‍മാത്രമേ മഞ്ഞപ്പിത്ത പ്രതിരോധ നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കി രോഗപ്പകര്‍ച്ച തടയാന്‍ സാധിക്കുള്ളൂ.
ഹെല്‍ത്ത് കാര്‍ഡില്ലാത്ത മുഴുവന്‍ ഹോട്ടല്‍കൂള്‍ബാര്‍ജീവനക്കാരും രണ്ടാഴ്‌ചക്കകം മെഡിക്കല്‍ ഫിറ്റ്‌നസ് ഹാജരാക്കണം. സ്‌ഥാപനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ മുഖേന ശേഖരിക്കുന്ന വാട്ടര്‍ സാമ്പിള്‍ റിസല്‍ട്ട് മാത്രമേ സ്വീകരിക്കുകയുള്ളൂ. മഞ്ഞപ്പിത്തം ബാധിച്ച വീടുകളിലേക്ക് അതിഥികള്‍ വരുന്നത് അതത് വീട്ടുകാര്‍തന്നെ തടഞ്ഞ് രോഗപ്പകര്‍ച്ച ഒഴിവാക്കണം. സ്‌കൂളുകളിലടക്കം ശുചിമുറികളില്‍ സോപ്പ് ലഭ്യമാക്കണമെന്നും കുട്ടികള്‍ ഭക്ഷണവും വെള്ളവും പങ്കുവെക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.
إرسال تعليق