Join News @ Iritty Whats App Group

പാലത്തായി ബാലികയ്ക്ക് നീതിക്കായി എസ്ഡിപിഐ കടവത്തൂരില്‍ പ്രതിഷേധ സായാഹ്നം നടത്തും

പാലത്തായി ബാലികയ്ക്ക് നീതിക്കായി എസ്ഡിപിഐ കടവത്തൂരില്‍ പ്രതിഷേധ സായാഹ്നം നടത്തും


ണ്ണൂർ: പാലത്തായി പോക്സോ കേസില്‍ അതിജീവിതയായ ബാലികയ്ക്ക് നീതി തേടി, നീതിക്കായി കൈകോർക്കാമെന്ന മുദ്രാവാക്യവുമായി സെപ്തംബർ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് കടവത്തൂരില്‍ എസ് ഡി പി ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സായാഹ്നം നടത്തുമെന്ന് ഭാരവാഹികള്‍ കണ്ണൂർ പ്രസ് ക്ളബ്ബില്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.


സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുള്‍ ജബ്ബാർ പ്രതിഷേധ സായാഹ്നം ഉദ്ഘാടനo ചെയ്യും.


ബി.ജെ.പി നേതാവായ തൃപ്പങ്ങോട്ടൂരിലെ കുനിയില്‍ പത്മനാഭൻ പ്രതിയായ പാലത്തയി പോക് സോ കേസില്‍ ശിക്ഷ മരവിപ്പിക്കാനുണ്ടായ സാഹചര്യം പ്രൊസിക്യൂഷൻ്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ച കാരണമാണ് സർക്കാർ ഈ കാര്യത്തില്‍ ജാഗ്രത കാണിച്ചില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടയ ഡീല്‍ ഇപ്പോഴും ബിജെപിയുമായി തുടരുന്നുവെന്ന് സംശയിക്കുന്നു. യുഡിഎഫ് മന്ത്രിസഭയിലെ രണ്ടാം പാർട്ടിയായ മുസ്‌ലിം ലീഗിനും ഈ കാര്യത്തില്‍ വീഴ്ച്ചയണ്ടോയി


.ഈക്കാര്യം സർക്കാർ പരിശോധിച്ചു നിയമനടപടി സ്വീകരിക്കണം. ഇരയായ പെണ്‍കുട്ടിക്ക് സർക്കാർ നിയമസഹായം ചെയ്യണം. അപ്പീല്‍ നടപടികളില്‍ എസ് ഡി പി ഐ പിൻ തുണ നല്‍കും അതിജീവിതയ്ക്ക് നീതി കിട്ടുന്നതുവരെ എസ് ഡി.പി ഐ നിയമപരവും ജനാധിപത്യപരവുമായ പോരാട്ടം തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു. വാർത്താ സമ്മേളനത്തില്‍ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ബഷീർ ക ണ്ണാടിപറമ്പ്, ജില്ലാ സെക്രട്ടറി പി സി ഷഫീഖ്, ജില്ലാ കമ്മിറ്റി അംഗം സജീർ കീച്ചേരി എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group