മെസിയുടെ പേരിലുള്ള തട്ടിപ്പ്: വിജിലൻസും കേസെടുക്കും, അന്വേഷണ ഉത്തരവ് ഉടൻ
തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം മെസിയുടെ പേരിലുള്ള തട്ടിപ്പിൽ വിജിലൻസും കേസെടുക്കും. ജിഎസ്ടി തട്ടിപ്പിൽ വിജിലൻസ് അന്വേഷണ ഉത്തരവ് ഉടൻ പുറത്തിറക്കും. 26 കോടി രൂപ ജിഎസ്ടി പിരിച്ചെടുക്കുന്നതിലെ ഉദ്യോഗസ്ഥ വീഴ്ചയാണ് അന്വേഷിക്കുക. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് ജിഎസ്ടി കമ്മീഷണർ നോട്ടീസ് നൽകിയിട്ടുണ്ട്. മെസിയുടെ പേരിലുള്ള തട്ടിപ്പിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി) ക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഫെമ കേസെടുത്തതിന് പിന്നാലെയാണ് ആണ് വിജിലൻസ് അന്വേഷണം ഉണ്ടാകുന്നത്. മെസിയെ കേരളത്തിലേക്ക് എത്തിക്കാനെന്ന പേരിൽ വിദേശത്തേക്ക് നടത്തിയ പണമിടപാടിലാണ് ഫെമ കേസെടുത്തിരിക്കുന്നത്.
إرسال تعليق