Join News @ Iritty Whats App Group

കണ്ണൂര്‍ മാലൂരില്‍ പന്നികെണിയില്‍ കുടുങ്ങിയ പുലി ചത്ത സംഭവം; സ്ഥലമുടമയെ പ്രതിചേര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിക്ഷേധം

കണ്ണൂര്‍ മാലൂരില്‍ പന്നികെണിയില്‍ കുടുങ്ങിയ പുലി ചത്ത സംഭവം; സ്ഥലമുടമയെ പ്രതിചേര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിക്ഷേധം


കൂത്തുപറമ്പ്: മാലൂർ പഞ്ചായത്തിലെ പെരുവങ്ങാട്ടില്‍ ജനവാസ മേഖലയിലെ പുലി പന്നിക്കെണിയില്‍ കുടുങ്ങി വനപാലകർ വെടിവച്ച്‌ പിടികൂടിയ പുലി ചത്തതില്‍ സ്ഥലമുടമയായ കർഷകനെ പ്രതി ചേർത്ത് കേസെടുക്കാനുള്ള വനം വകുപ്പിൻ്റെ നീക്കം അപലപനീയമാണെന്ന് കർഷക സംഘം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.


കർഷകൻ്റെ കൃഷിയിടത്തില്‍ ആരോ വച്ച പന്നിക്കെണിയില്‍ പുലി കുടുങ്ങിയത് സ്ഥലമുടമയുടെ കുറ്റമല്ല. വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയാനുള്ള ഉത്തരവാദിത്വം വനം വകുപ്പിൻ്താണ്. ഇത് പാലിക്കാതെ പുലി കെണിയില്‍ കുടുങ്ങി ചത്തതില്‍ സ്ഥലമുടമയായ കർഷകനെ ദ്രോഹിക്കുന്ന നടപടി ഒഴിവാക്കണമെന്നും കർഷകസംഘം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. നടപടിയുമായി മുന്നോട്ടു പോകുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.


Post a Comment

Previous Post Next Post
Join Our Whats App Group