Join News @ Iritty Whats App Group

പാൽച്ചുരം റോഡ് പൂർണ്ണമായും അടച്ചു;വയനാട്ടിലേക്ക് ബദൽ യാത്രാ ക്രമീകരണം ഏർപ്പെടുത്തി

പാൽച്ചുരം റോഡ് പൂർണ്ണമായും അടച്ചു;വയനാട്ടിലേക്ക് ബദൽ യാത്രാ ക്രമീകരണം ഏർപ്പെടുത്തി


​കനത്ത മഴയെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ കാരണം പാൽച്ചുരം റോഡ് പൂർണ്ണമായും അടച്ചതിനാൽ വയനാട്ടിലേക്ക് ബദൽ യാത്രാ ക്രമീകരണം ഏർപ്പെടുത്തി.
​ഉരുൾപൊട്ടലിനെത്തുടർന്ന് അടിഞ്ഞുകൂടിയ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്ത് നെടുംപൊയിൽ ചുരം റോഡ് നിലവിൽ ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. നെടുംപൊയിൽ വഴിയുള്ള വാഹനസഞ്ചാരം തുടരുന്നുണ്ടെങ്കിലും, ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടായാൽ രണ്ട് ബദൽ പാതകൾ ഉപയോഗിക്കാം.

1.​ ​കണ്ണൂർ ഭാഗത്തുനിന്നും വരുന്നവർക്ക്, കണ്ണവം- ചെറുവാഞ്ചേരി- നാദാപുരം-കുറ്റ്യാടി ചുരം റോഡ് വഴി മാനന്തവാടിയിലേക്ക് പോകാം.

2.​തലശ്ശേരി ഭാഗത്തുനിന്നും വരുന്നവർക്ക്,
പള്ളൂർ-നാദാപുരം- കുറ്റ്യാടി-മാനന്തവാടി റോഡും ഉപയോഗിക്കാം.

പ്രതികൂല കാലാവസ്ഥയിൽ വയനാട്ടിലേക്കുള്ള യാത്ര ജനങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോരിറ്റി ചെയർമാനായ ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.



Post a Comment

أحدث أقدم
Join Our Whats App Group