പാൽച്ചുരം റോഡ് പൂർണ്ണമായും അടച്ചു;വയനാട്ടിലേക്ക് ബദൽ യാത്രാ ക്രമീകരണം ഏർപ്പെടുത്തി
കനത്ത മഴയെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ കാരണം പാൽച്ചുരം റോഡ് പൂർണ്ണമായും അടച്ചതിനാൽ വയനാട്ടിലേക്ക് ബദൽ യാത്രാ ക്രമീകരണം ഏർപ്പെടുത്തി.
ഉരുൾപൊട്ടലിനെത്തുടർന്ന് അടിഞ്ഞുകൂടിയ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്ത് നെടുംപൊയിൽ ചുരം റോഡ് നിലവിൽ ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. നെടുംപൊയിൽ വഴിയുള്ള വാഹനസഞ്ചാരം തുടരുന്നുണ്ടെങ്കിലും, ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടായാൽ രണ്ട് ബദൽ പാതകൾ ഉപയോഗിക്കാം.
1. കണ്ണൂർ ഭാഗത്തുനിന്നും വരുന്നവർക്ക്, കണ്ണവം- ചെറുവാഞ്ചേരി- നാദാപുരം-കുറ്റ്യാടി ചുരം റോഡ് വഴി മാനന്തവാടിയിലേക്ക് പോകാം.
2.തലശ്ശേരി ഭാഗത്തുനിന്നും വരുന്നവർക്ക്,
പള്ളൂർ-നാദാപുരം- കുറ്റ്യാടി-മാനന്തവാടി റോഡും ഉപയോഗിക്കാം.
പ്രതികൂല കാലാവസ്ഥയിൽ വയനാട്ടിലേക്കുള്ള യാത്ര ജനങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോരിറ്റി ചെയർമാനായ ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
Post a Comment