Join News @ Iritty Whats App Group

വന്ദേമാതരത്തെ അപമാനിച്ചെന്ന ആരോപണം; സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പൊലീസ്

വന്ദേമാതരത്തെ അപമാനിച്ചെന്ന ആരോപണം; സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പൊലീസ്


വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയിൽ സോണിയ ഗാന്ധിക്കെതിരെ നിയമോപദേശം തേടി ഡൽഹി പൊലീസ്. വന്ദേമാതരത്തെ അപമാനിച്ചു എന്ന് ആരോപിച്ചുള്ള പരാതിയിൽ കേസെടുക്കുന്നതിലാണ് നിയമോപദേശം തേടിയത്. മംഗലുരുവിലെ ഉർവ പൊലീസ് സ്റ്റേഷനിലാണ് സോണിയ ഗാന്ധിക്കെതിരെ പരാതി ലഭിച്ചിട്ടുള്ളത്. ബിജെപി നേതാവ് വികാസ് പുറ്റൂരാണ് പരാതിക്കാരൻ. വന്ദേമാതരത്തെ അപമാനിച്ചുവെന്നാണ് പരാതി.

അതേസമയം, എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈക്കമാൻഡിന് സേവാദൾ നേതൃത്വം വാക്കാൽ വിശദീകരണം നൽകി. സേവാദൾ അധ്യക്ഷൻ ബി വി ശ്രീനിവാസും, മുൻ അധ്യക്ഷൻ ലാൽജി ദേശായിയും കാര്യങ്ങൾ വിശദീകരിച്ചു. ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്ന നിർദേശം ഗായക സംഘത്തിന് നൽകാൻ വിട്ടുപോയെന്നാണ് നേതൃത്തിന് നൽകിയ വിശദീകരണമെന്നാണ് സൂചന.

എന്നാൽ എഐസിസി ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേ മാതരം പൂര്‍ണമായി ആലപിച്ചതിന് പിന്നാലെ ന്യായീകരിച്ച് ജയറാം രമേശ് രംഗത്തെത്തിയിരുന്നു. വിഷയം വിവാദമാക്കേണ്ടതില്ലെന്നും മുഴുവൻ ചൊല്ലിയതിലും പ്രശ്നമല്ല എന്നും ജയറാം രമേശ് പറഞ്ഞു. പാർലമെന്റിൽ ചർച്ച ചെയ്ത വിഷയമാണ് ഇതെന്നും കോൺഗ്രസ് നിലപാട് സഭയിൽ അവതരിപ്പിച്ചതാണ്, ആലാപനം ആരും തടഞ്ഞിട്ടില്ലെന്നും ജയറാം രമേശ് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group