Join News @ Iritty Whats App Group

പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട് കോടതി

പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട് കോടതി


കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.

തിരഞ്ഞെടുപ്പിന്റെ തലേദിവസം കോതമംഗലത്തെ റിസോർട്ടിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ അർജുൻ ആയങ്കിയെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണ് എസ്എച്ച്ഒയെ പ്രതി ഭീഷണിപ്പെടുത്തിയത്. ‘കാക്കിയിട്ട് പെൻഷൻ വാങ്ങിപ്പിക്കില്ല’ എന്നായിരുന്നു ഭീഷണി. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെയും പ്രതി ഭീഷണി ആവർത്തിച്ചു.

കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ഊന്നുകൽ സിഐയെയും സമാനമായ രീതിയിൽ ഭീഷണിപ്പെടുത്തിയതിന് അർജുൻ ആയങ്കിക്കെതിരെ മറ്റൊരു കേസും നിലവിലുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group