Join News @ Iritty Whats App Group

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പാ തടവുകാർ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പാ തടവുകാർ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു


കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ. ജയിലിൽ കഴിയുന്ന കാപ്പ തടവുകാരാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഒരു തടവുകാരന് കുത്തേറ്റു. കോട്ടയം സ്വദേശിയായ മനുവിനാണ് കുത്തേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം സ്വദേശി അപ്പു എന്നയാളാണ് മനുവിനെ കുത്തിപരിക്കേൽപ്പിച്ചതെന്നാണ് വിവരം.

അതിനിടെ, ശനിയാഴ്ച കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലിലെ ഉദ്യോഗസ്ഥന് തടവുകാരന്റെ മര്‍ദനമേറ്റ സംഭവവുമുണ്ടായി. പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന സുഹൈൽ എന്നയാളാണ് ആക്രമണം നടത്തിയത്. അസി. പ്രിസൺ ഓഫീസർ ചിൽനേഷ് ചന്ദ്രന് ആക്രമണത്തിൽ പരിക്കേറ്റു. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group