മന്ത്രിമാരുടെ സംയുക്‌തസംഘം ആറളം ഫാം സന്ദര്‍ശിക്കും
കണ്ണൂര്‍: വന്യജീവി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മന്ത്രിമാരുടെ സംയുക്‌തസംഘം അടുത്ത മാസം ആറളം ഫാം സന്ദര്‍ശിക്കും.
വനംവന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍, വൈദ്യുതിപരിസ്‌ഥിതി വകുപ്പ് മന്ത്രിയും സ്‌ഥലം എംഎല്‍എയുമായ അഡ്വ. സണ്ണി ജോസഫ്, എസ്.സി/എസ്.ടി, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെഎ തുളസി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീര്‍ എന്നിവരാണ് ആറളം ഫാം സന്ദര്‍ശിക്കുന്നത്. ഇന്നലെ സെക്രട്ടറിയേറ്റില്‍ വനം വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ കൂടിയ മന്ത്രിതല യോഗത്തിലാണ് തീരുമാനം. ആറളം ഫാമില്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ നടക്കുന്ന ആനമതില്‍ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തിയാക്കാനും മേല്‍നോട്ട ചുമതല പൊതുമരാമത്ത് വകുപ്പ് ബില്‍ഡിങ് വിഭാഗം വിലയിരുത്താനും യോഗം നിര്‍ദ്ദേശം നല്‍കി.
ആനമതില്‍ നിര്‍മ്മാണം സാധ്യമല്ലാത്ത പ്രദേശങ്ങളില്‍ ശക്‌തമായ മറ്റു പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. അടിക്കാട് വെട്ടുന്നതിന്റെയും വിസ്‌ത ക്ലിയറന്‍സിന്റെയും പുരോഗതി യോഗം വിലയിരുത്തി. ആറളം ഫാമിലെ പുനരധിവാസം പ്രദേശവാസികളുടെ കൂടി അഭിപ്രായത്തിന്റെ അടിസ്‌ഥാനത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ആറളം ഫാമിന് ചുറ്റും പ്രതിരോധ സംവിധാനങ്ങള്‍ തീര്‍ക്കുമ്പോള്‍ മറ്റ് ജനവാസ മേഖലകളിലേക്ക് ആനകള്‍ ഇറങ്ങാതിരിക്കാനുള്ള മാര്‍ഗങ്ങളും യോഗം വിലയിരുത്തി. യോഗത്തില്‍ മന്ത്രിമാരായ ഷിബു ബേബിജോണ്‍, അഡ്വ. സണ്ണി ജോസഫ്, കെ എ തുളസി, വനം, പരിസ്‌ഥിതി, റവന്യു, പൊതുമരാമത്ത്, എസ്.സി/എസ്.ടി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ നേരിട്ടും കണ്ണൂര്‍ ജില്ലാ കലക്‌ടര്‍ പി വിഷ്‌ണുരാജ്, അസിസ്‌റ്റന്റ് കലക്‌ടര്‍ എസ് സ്വാതി, ഡിഎം ഡെപ്യൂട്ടി കലക്‌ടര്‍ പ്രാണ്‍സിംഗ്, ജില്ലാതല ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും യോഗത്തില്‍ പങ്കെടുത്തു.
إرسال تعليق