ഇരിട്ടി ഉളിയിൽ കൂരൻ മുക്കിൽ വീണ്ടും വാഹനാപകടം;മൂന്നു കടകളും കാറും ഇലക്ട്രിക് പോസ്റ്റും ഇടിച്ചു തെറിപ്പിച്ചു
ഇരിട്ടി :ഉളിയിൽ കൂരൻ മുക്കിൽ വീണ്ടും വാഹനാപകടം. ഇന്ന് പുലർച്ചെ അഞ്ചേകാലിന് ഇരിട്ടി ഭഗത്ത് നിന്ന് വന്ന ഹരിയാന രജിസ്റ്റ്രേഷൻ ലോറിയാണ് അപകടമുണ്ടാക്കിയത് റോഡരികിലുണ്ടായിരുന്ന ജപ്പാൻ പൈപ്പ് ഇടിച്ച് തെറിപ്പിച്ച ശേഷം മൂന്ന് കടകൾ ഇടിച്ചു തകർക്കുകയും ശേഷം റോഡരികിൽ നിർത്തിയിട്ട കാറും ഇലക്ട്രിക് പോസ്റ്റും ഇടിച്ച് തെറുപ്പിച്ച് പച്ചക്കറക്കടയിലേക്ക് കാറും ലോറിയും ഇടിച്ചു കയറി നിന്നുNews
കാറിൽ വന്ന നാല് യാത്രക്കാരും ടീ സ്റ്റാളിൽ ചായ കുടിക്കാൻ കയറിയ സമയത്തായിരുന്നു അപകടം
നാല് കടകളും പോസ്റ്റ് തൂണൂം ജപ്പാൻ നിർമ്മിത ഉരുക്ക് പൈപ്പും കാറും ലോറിയും തകർന്നെങ്കിലും ആളപായമില്ലന്നാണ് പ്രാഥമിക വിവരം
Post a Comment