Join News @ Iritty Whats App Group

‘ഭീകരവാദവും വിഘടനവാദവും സമാധാനത്തിന് വെല്ലുവിളി’; ഷാങ്ഹായ് ഉച്ചകോടിയിൽ ഇക്കാര്യവും ചർച്ചയാകും : പ്രധാനമന്ത്രി നരേന്ദ്രമോദി

‘ഭീകരവാദവും വിഘടനവാദവും സമാധാനത്തിന് വെല്ലുവിളി’; ഷാങ്ഹായ് ഉച്ചകോടിയിൽ ഇക്കാര്യവും ചർച്ചയാകും : പ്രധാനമന്ത്രി നരേന്ദ്രമോദി


ഭീകരവാദവും വിഘടനവാദവും സമാധാനത്തിന് വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സ്ഥിരതയെയും ശാന്തിയെയും ഇത് ബാധിക്കുന്നുവെന്നും ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ ഇക്കാര്യം ചർച്ചയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മധ്യേഷ്യൻ സന്ദർശനത്തിന് പുറപ്പെടുന്നതിന് മുന്നോടിയായി ഇറക്കിയ പ്രസ്താവനയിലാണ് മോദി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാലു ദിവസത്തെ മധ്യേഷ്യൻ സന്ദർശനം ആരംഭിക്കുന്നത്. ഓ​ഗസ്റ്റ് 29,30 തീയതികളിൽ ഉസ്ബെകിസ്ഥാനിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും.

വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളായിരിക്കും നടക്കുക. തുടർന്ന് ഷാങ്​ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനായി കിർ​ഗിസ്ഥാനിലേക്ക് തിരിക്കും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് എത്തുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group