Join News @ Iritty Whats App Group

സി എ.ഫൗണ്ടേഷനിൽ ഉന്നത വിജയം; പി.കെ. സാലിഹയ്ക്ക് മുസ്ലിം ലീഗിൻ്റെ ആദരം

സി എ.ഫൗണ്ടേഷനിൽ ഉന്നത വിജയം; പി.കെ. സാലിഹയ്ക്ക് മുസ്ലിം ലീഗിൻ്റെ ആദരം


ഇരിട്ടി: സി.എ. ഫൗണ്ടേഷൻ പരീക്ഷയിൽ ഉന്നത വിജയം നേടിയ ഉളിയിൽ പാനേരി യൂസഫിന്റെ മകൾ പി.കെ. സാലിഹയെ മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി ആദരിച്ചു.

മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റി പ്രസിഡന്റ് തറാൽ ഈസ ഉപഹാരം നൽകി . മുസ്ലീം ലീഗ്പേരാവൂർ നിയോജക മണ്ഡലം പ്രവർത്തക സമിതിയംഗം സമീർ പുന്നാട്, മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റി ജനറൽ സെക്രട്ടറി എൻ.കെ. ഷറഫുദ്ദീൻ, വൈസ് പ്രസിഡന്റ് ചോലയിൽ മുസ്തഫ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 

പടം). സി എ. ഫൗണ്ടേഷൻ പരീക്ഷയിൽ ഉന്നത വിജയം നേടിയ ഉളിയിൽ പാനേരിഹൗസിൽ പി.കെ. സാലിഹയെ മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റി പ്രസിഡണ്ട് തറാൽ ഈസ ഉപഹാരം നൽകി ആദരിക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group