നബിദിനം; നാല് ഗൾഫ് രാജ്യങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു
ദുബായ്: നബിദിനത്തിന്‍റെ ഭാഗമായി യുഎഇ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നീ നാല് ഗൾഫ് രാജ്യങ്ങൾ പൊതു അവധി പ്രഖ്യാപിച്ചു. ഹിജ്റ വർഷ കലണ്ടറിലെ റബീഉൽ അവ്വൽ 12-നാണ് ഇസ്ലാമിക ലോകം നബിദിനമായി ആഘോഷിക്കുന്നത്. ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിനമെങ്കിലും, ചില രാജ്യങ്ങളിൽ വാരാന്ത്യ അവധിയോട് ചേർത്ത് തുടർച്ചയായി അവധി ലഭിക്കും വിധമാണ് പൊതു അവധി പുനഃക്രമീകരിച്ചിരിക്കുന്നത്.
യുഎഇയിൽ ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് പൊതു-സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുവെ ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധി ലഭിക്കുന്ന ജീവനക്കാർക്ക് വെള്ളിയാഴ്ച കൂടി അവധി ലഭിക്കുന്നതോടെ തുടർച്ചയായ 3 ദിവസത്തെ നീണ്ട അവധി ആസ്വദിക്കാം. ഒമാനിൽ ഓഗസ്റ്റ് 27 വ്യാഴാഴ്ചയാണ് നബിദിനം പ്രമാണിച്ചുള്ള പൊതു അവധി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി 3 ദിവസത്തെ ദീർഘിച്ച അവധി ഒമാനിലെ ജീവനക്കാർക്ക് ലഭിക്കും. കുവൈത്തിലെ സർക്കാർ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 27 വ്യാഴാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതോടെ അവിടെയും തുടർച്ചയായി മൂന്ന് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഉത്തരവ് പ്രകാരം, നബിദിനം യഥാർത്ഥത്തിൽ വരുന്ന ഓഗസ്റ്റ് 25 ചൊവ്വാഴ്ച തന്നെയാണ് ബഹ്റൈനിൽ പൊതു അവധി. എല്ലാ രാജ്യങ്ങളിലെയും പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഈ ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ലഭ്യമായിരിക്കും.
إرسال تعليق