ഡോ. റാമിന്‍റെ അറസ്റ്റിലെ വീഴ്ച; ഡിവൈഎസ്പി സുധീർ കല്ലന് സസ്പെൻഷന്‍, നടപടി ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന്
തിരുവനന്തപുരം:അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീർ കല്ലനെ സസ്പെൻഡ് ചെയ്തു. കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്നു സുധീർ കല്ലന്‍. ഹൈക്കോടതിയുടെ കടുത്ത വിമർശനത്തിനെ തുടര്‍ന്നാണ് നടപടി.
ഡിവൈഎസ്പി സുധീർ കല്ലൻ ഇപ്പോഴും സർവീസിൽ തുടരുന്നത് ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. സവർക്കറിനെ കുറിച്ച് ചോദ്യം തയ്യാറാക്കിയ അധ്യാപകനെ അപ്പോൾ തന്നെ നിങ്ങൾ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം കോർപ്പറേഷനിൽ കത്ത് നൽകിയ ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്തു, വിജിലൻസിൽ പരാതി നിൽക്കെ എഡിജിപിയെ ഡിജിപിയാക്കി. അജിത് കുമാറിനേയും ഉടൻ സസ്‌പെൻഡ് ചെയ്തു. അപ്പോഴൊന്നും സർക്കാർ ചട്ടം പറഞ്ഞില്ലെന്നും ഇവിടെ വീഴ്ചയുണ്ടായിട്ടും ചട്ടം പറയുകയാണെന്നും കോടതി വിമര്‍ശിച്ചിരുന്നു. ഇതിൽ അന്വേഷണത്തിന് ഉത്തരവിടേണ്ടിവരുമെന്നും കോടതി പറഞ്ഞിരുന്നു.
إرسال تعليق