Join News @ Iritty Whats App Group

ചെ​രു​പ്പി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ഹാ​ഷി​ഷ് ഓ​യി​ൽ ക​ട​ത്താ​ൻ ശ്ര​മം; ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ മൂ​ന്ന് പേ​ർ​ക്കെ​തി​രെ കേ​സ്

ചെ​രു​പ്പി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ഹാ​ഷി​ഷ് ഓ​യി​ൽ ക​ട​ത്താ​ൻ ശ്ര​മം; ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ മൂ​ന്ന് പേ​ർ​ക്കെ​തി​രെ കേ​സ്


ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് ചെ​രു​പ്പി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ഹാ​ഷി​ഷ് ഓ​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്കെ​തി​രെ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. ഒ​രു ത​ട​വു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ചെ​രു​പ്പി​ൽ പ്ര​ത്യേ​ക​മാ​യി തു​ര​ന്ന് ചെ​റി​യ ക​വ​റി​ലാ​ക്കി​യാ​ണ് ഹാ​ഷി​ഷ് ഓ​യി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. സ​ന്ദ​ർ​ശ​ക​രു​ടെ വേ​ഷ​ത്തി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് ത​ട​വു​കാ​ര​നെ കാ​ണാ​ൻ ജ​യി​ലി​ലെ​ത്തി​യ​ത്.

ഇ​വ​ർ ഫോ​ൺ വ​ഴി പ​ര​സ്പ​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്ന​താ​യും ഇ​തി​ന്റെ തെ​ളി​വു​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് ല​ഹ​രി​വ​സ്തു​ക്ക​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും മ​റ്റും നി​യ​മ​വി​രു​ദ്ധ​മാ​യി എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ ഇ​തി​നു​മു​മ്പും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ജ​യി​ലി​ന് പു​റ​ത്തു​നി​ന്ന് മ​തി​ലു​ക​ൾ​ക്ക് മു​ക​ളി​ലൂ​ടെ ബീ​ഡി​യും സി​ഗ​ര​റ്റും മ​ദ്യ​വു​മെ​ല്ലാം അ​ക​ത്തേ​ക്ക് എ​റി​ഞ്ഞു​കൊ​ടു​ക്കു​ന്ന സം​ഭ​വ​ങ്ങ​ളും മു​ൻ​കാ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ജ​യി​ലി​നു​ള്ളി​ലെ ല​ഹ​രി​വ്യാ​പാ​രം ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ചെ​രു​പ്പി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​കൂ​ടി​യ​ത്.

Post a Comment

أحدث أقدم
Join Our Whats App Group