'വിദേശത്ത് ചെല്ലുമ്പോള്‍ നല്ല വാക്കുകള്‍...നാട്ടിലെത്തിയാല്‍ മൗനം' മോഹന്‍ ഭഗവതിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍
ന്യൂഡല്ഹി: 'നാനാത്വത്തില് ഏകത്വം ഭാരതത്തിന്റെ ഡി.എന്.എയിലുണ്ട്' എന്ന ആര്.എസ്.എസ് മേധാവി മോഹന് ഭഗവതിന്റെ പ്രസംഗത്തിനെതിരെ രൂക്ഷ പ്രതികരണവുമായി രാജ്യസഭാംഗവും മുതിര്ന്ന അഭിഭാഷകനുമായ കപില് സിബല്.
മോഹന് ഭഗവത് അമേരിക്കയില് നടത്തിയ പ്രസംഗത്തിനെതിരെയാണ് പ്രതികരണം.
വാഗ്ദാനങ്ങള്ക്കും വാക്കുകള്ക്കുമല്ല, പ്രവൃത്തികള്ക്കാണ് പ്രാധാന്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശത്ത് നല്ല വാക്കുകള് പറയുന്നവര് സ്വന്തം നാട്ടില് വിഷയത്തില് മൗനം പാലിക്കുകയാണെന്ന് അദ്ദേഹം വിമര്ശിച്ചു.
ന്യൂയോര്ക്കിലെ മാഡിസണ് സ്ക്വയര് ഗാര്ഡനില് ഇന്ഫോസിസ് തിയേറ്ററില് നടന്ന റാലിയില് ആറായിരത്തിലധികം വരുന്ന ഇന്ത്യന്-അമേരിക്കന് സമൂഹത്തെയും വിവിധ മതനേതാക്കളെയും അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു മോഹന് ഭഗവത് വൈവിധ്യത്തെ ആഘോഷിക്കുകയും ആദരിക്കുകയും വേണമെന്ന് പ്രസ്താവിച്ചത്.
ഭഗവതിന്റെ പ്രസംഗത്തോട് എക്സ് പോസ്റ്റിലൂടെയായിരുന്നു കപില് സിബലിന്റെ പ്രതികരണം. ''വൈവിധ്യം നമ്മുടെ ആന്തരികമായ ഏകത്വത്തിന്റെ അലങ്കാരമാണ്, അത് സംരക്ഷിക്കപ്പെടണം എന്ന് മോഹന് ഭഗവത് ന്യൂയോര്ക്കില് പറഞ്ഞു. വിദേശത്ത് ബുദ്ധിപൂര്വമായ വാക്കുകള്, സ്വന്തം നാട്ടില് മൗനം! വാക്കുകള്ക്കല്ല കാര്യം, പ്രവൃത്തികളാണ് സംസാരിക്കേണ്ടത്''- കപില് സിബല് എക്സില് കുറിച്ചു.
إرسال تعليق