Join News @ Iritty Whats App Group

ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ് വൺ വിദ്യർഥി

ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ് വൺ വിദ്യർഥി


മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്. മുതലമടയിൽ മെഡിക്കൽഷോപ്പ് നടത്തുന്ന ഷാജഹാനാണ് കുത്തേറ്റത്. വിദ്യാർത്ഥികൾ തമ്മിൽ അടി കൂടിയപ്പോൾ പിടിച്ചു മാറ്റാൻ ചെന്നപ്പോഴാണ് ഷാജഹാന് കുത്ത് കൊണ്ടത്. ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയാണ് വിദ്യാർഥികൾ തമ്മിൽ തർക്കം ഉണ്ടായത്. വിദ്യാർത്ഥികളെ തടയാനെത്തിയ ഷാജഹാനെ പ്ലസ് വൺ വിദ്യാർത്ഥി കയ്യിലുള്ള കത്തി കൊണ്ട് കുത്തുകയായിരുന്നു. ഷാജഹാന്‍റെ കൈയ്ക്കാണ് പരിക്ക്.

Post a Comment

Previous Post Next Post
Join Our Whats App Group