Join News @ Iritty Whats App Group

ത​മി​ഴ്നാ​ട്ടി​ൽ മൂ​ന്നാം പ്ര​സ​വ​ത്തി​ന് 365 ദി​വ​സം അ​വ​ധി; സ്ത്രീ​ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്ന് മ​ന്ത്രി ഡി ​ശ​ര​ത് കു​മാ​ർ


ത​മി​ഴ്നാ​ട്ടി​ൽ മൂ​ന്നാം പ്ര​സ​വ​ത്തി​ന് 365 ദി​വ​സം അ​വ​ധി; സ്ത്രീ​ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്ന് മ​ന്ത്രി ഡി ​ശ​ര​ത് കു​മാ​ർ


ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ വ​നി​താ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു മൂ​ന്നാം പ്ര​സ​വ​ത്തി​നും 365 ദി​വ​സം അ​വ​ധി. ഇ​തു​വ​രെ ആ​ദ്യ ര​ണ്ടു കു​ട്ടി​ക​ളു​ടെ ജ​ന​ന​ത്തി​നാ​ണ് ഒ​രു​വ​ർ​ഷം വീ​തം അ​വ​ധി ന​ൽ​കി​യി​രു​ന്ന​ത്. മൂ​ന്നാം പ്ര​സ​വ​ത്തി​ന് 12 ആ​ഴ്ച മാ​ത്ര​മാ​യി​രു​ന്നു അ​വ​ധി.

സാ​മൂ​ഹ്യ​ക്ഷേ​മ​വും സ്ത്രീ​ശാ​ക്തീ​ക​ര​ണ​വും ല​ക്ഷ്യ​മി​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​രെ​ന്ന നി​ല​യി​ലാ​ണു പു​തി​യ തീ​രു​മാ​ന​മെ​ന്ന് മ​ന്ത്രി ഡി. ​ശ​ര​ത് കു​മാ​ർ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ 90 ദി​വ​സ​ത്തെ പ്ര​സ​വാ​വ​ധി 2011 ലാ​ണ് ആ​റ് മാ​സ​മാ​യി ഉ​യ​ർ​ത്തി​യ​ത്. 2016ൽ ​ഇ​ത് ഒ​ന്പ​തു​മാ​സ​മാ​ക്കി ഉ​യ​ർ​ത്തി.

2021 ജു​ലൈ​യി​ൽ ഒ​രു വ​ർ​ഷ​മാ​യി വ​ർ​ധി​പ്പി​ച്ച് ആ​ദ്യ ര​ണ്ട് പ്ര​സ​വ​ത്തി​നു മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group