Join News @ Iritty Whats App Group

ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് പു​റ​ത്തു​വി​ടൂ; ന​രേ​ന്ദ്ര മോ​ദി​യെ വെ​ല്ലു​വി​ളി​ച്ച് അ​ഭി​ജി​ത് ദി​പ്കെ

ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് പു​റ​ത്തു​വി​ടൂ; ന​രേ​ന്ദ്ര മോ​ദി​യെ വെ​ല്ലു​വി​ളി​ച്ച് അ​ഭി​ജി​ത് ദി​പ്കെ


ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​പ​ഠ​ന​ത്തി​നും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​നു​മു​ള്ള ധ​ന​സ​ഹാ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി സി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​ഭി​ജി​ത് ദി​പ്കെ. ത​ന്‍റെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ​യും ധ​ന​സ​ഹാ​യ​ത്തി​ന്‍റെ​യും എ​ല്ലാ വി​വ​ര​ങ്ങ​ളും പ​ര​സ്യ​മാ​ക്കാ​ൻ ത​നി​ക്ക് യാ​തൊ​രു മ​ടി​യു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

അ​തേ മാ​ന​ദ​ണ്ഡം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ബാ​ധ​ക​മാ​ക്ക​ണം.​ മോ​ദി ത​ന്‍റെ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വെ​ക്ക​ണ​മെ​ന്നും അ​ഭി​ജി​ത് ദി​പ്കെ ആ​വ​ശ്യ​പ്പെ​ട്ടു. അ​ഭി​ജി​ത് ദി​പ്കെ​യു​ടെ പി​താ​വി​ന്‍റെ സാ​മ്പ​ത്തി​ക സ്രോ​ത​സി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സൂ​റ​ത്തി​ലെ ഒ​രു വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

മ​ഹാരാ​ഷ്ട്ര സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച ജീ​വ​ന​ക്കാ​ര​നാ​യ പി​താ​വി​ന് മ​ക​ന്‍റെ വി​ദേ​ശ​പ​ഠ​ന​ത്തി​നു​ള്ള ചെ​ല​വ് എ​ങ്ങ​നെ വ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്നാ​ണ് അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ച ചോ​ദ്യം. ഇ​തി​ന് പി​ന്നാ​ലെ അ​ഭി​ജി​ത് ദി​പ്കെ ത​ന്‍റെ പ​ഠ​ന​ച്ചെ​ല​വു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ടു. ബോ​സ്റ്റ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ​ഠി​ക്കു​ന്ന​തി​നി​ടെ ഡീ​ൻ​സ് സ്കോ​ള​ർ​ഷി​പ്പാ​യി ഒ​രു സെ​മ​സ്റ്റ​റി​ന് 12,500 ഡോ​ള​ർ വീ​തം ല​ഭി​ച്ചു. 

മൂ​ന്ന് സെ​മ​സ്റ്റ​റു​ക​ളി​ലാ​യി ആ​കെ 37,500 ഡോ​ള​ർ ല​ഭി​ച്ച​തി​ന്‍റെ രേ​ഖ​ക​ളാ​ണ് അ​ദ്ദേ​ഹം പു​റ​ത്തു​വി​ട്ട​ത്. പ​ഠ​ന​ച്ചെ​ല​വി​ന്‍റെ ശേ​ഷി​ച്ച ഭാ​ഗം ബാ​ങ്ക് വാ​യ്പ​യി​ലൂ​ടെ​യാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നും ആ ​വാ​യ്പ​യു​ടെ തി​രി​ച്ച​ട​വ് ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ത​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും സം​ശ​യ​മു​ള്ള​വ​ർ​ക്ക് നി​യ​മാ​നു​സൃ​ത​മാ​യി അ​ന്വേ​ഷി​ക്കാം.ഏ​ത് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കും ത​ന്‍റെ സാ​മ്പ​ത്തി​ക രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്നും അ​ഭി​ജി​ത് ദി​പ്കെ പ​റ​ഞ്ഞു.

ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി രേ​ഖ​ക​ൾ ത​ന്നെ​യാ​ണ് താ​ൻ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം മ​റ്റു​ള്ള​വ​രു​ടെ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് മു​മ്പ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പി​എം കെ​യ​ർ​സ് ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group