Join News @ Iritty Whats App Group

ഓ​ണാ​ഘോ​ഷം അ​തി​രു​ക​ട​ന്നു: അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി എം​വി​ഡി

ഓ​ണാ​ഘോ​ഷം അ​തി​രു​ക​ട​ന്നു: അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി എം​വി​ഡി


എ​റ​ണാ​കു​ളം: അ​ങ്ക​മാ​ലി​യി​ൽ ഓ​ണാ​ഘോ​ഷ​ത്തി​നി​ട​യി​ൽ തു​റ​ന്ന ലോ​റി​യി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ നൃ​ത്തം ചെ​യ്യു​ക​യും വാ​ഹ​നം ഓ​ടി​ക്കു​ക​യും ചെ​യ്ത ഫ്രി​ജോ, ലോ​ന​ച്ച​ൻ എ​ന്നി​വ​രു​ടെ ലൈ​സ​ൻ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തു.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​വി​ധ കോ​ളേ​ജു​ക​ളി​ൽ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മോ​ഡി​ഫൈ ചെ​യ്ത വാ​ഹ​ന​ങ്ങ​ളു​ടെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളും റോ​ഡ് ഷോ​ക​ളും വ്യാ​പ​ക​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ല് കോ​ളേ​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ എം​വി​ഡി ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​നു​പു​റ​മേ, സ​മാ​ന​മാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ലു​വ​യി​ലും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മൂ​വാ​റ്റു​പു​ഴ കോ​ള​ജി​ലെ ആ​ഘോ​ഷ ദൃ​ശ്യ​ങ്ങ​ളും വ​കു​പ്പ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും, സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ​പേ​ർ​ക്കെ​തി​രെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു

Post a Comment

Previous Post Next Post
Join Our Whats App Group