Join News @ Iritty Whats App Group

രാവിലെ വിലയിടിവ്, ഉച്ചയ്ക്ക് അതിലുമുയരത്തിൽ കയറി സ്വർണ വില; ഇന്നത്തെ നിരക്കറിയാം

രാവിലെ വിലയിടിവ്, ഉച്ചയ്ക്ക് അതിലുമുയരത്തിൽ കയറി സ്വർണ വില; ഇന്നത്തെ നിരക്കറിയാം


തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണ വിലയിൽ ഉച്ചക്ക് ശേഷം വർധനവ്. കഴിഞ്ഞ ദിവസങ്ങളിലെ വലിയ വിലയിടിവിന് ശേഷമാണ് ഇപ്പോൾ കേരളത്തിലെ സ്വർണ വില ഉയർന്നിരിക്കുന്നത്. നിലവിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ, ഒരു ഗ്രാമിന് 14,770 രൂപയും പവന് 1,18,160 രൂപയും ആയതായി കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്ന് രാവിലെ ഗ്രാമിന് 14,650 രൂപയും ഒരു പവന് 1,17,200 രൂപയുമായിരുന്നു വില. വെള്ളിക്ക് രാവിലത്തെ വിലയിൽ നിന്ന് മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 255 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group