തമിഴ്നാട്ടിൽ വമ്പൻ പ്രഖ്യാപനവുമായി വിജയ്; എല്ലാ എംഎൽഎമാർക്കും സർക്കാർ വക കാർ നൽകും, പാട്ടു പാടി നന്ദി അറിയിച്ച് എംഎൽഎമാർ
ചെന്നൈ: തമിഴ്നാട്ടിൽ വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. എംഎൽഎമാർക്കുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്. എല്ലാ എംഎൽഎമാർക്കും സർക്കാർ കാർ നൽകും. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സർക്കാർ ചെലവിലായിരിക്കും വാഹനം നൽകുന്നത്. ആകെ 234 എംഎൽഎമാർ ആണുള്ളത്. ഇവർക്ക് ഒരു ലക്ഷം രൂപയിൽ അധികം ശമ്പളം ഉണ്ട്. മാസം 75,000 രൂപ വാഹന അലവൻസ്, ഡ്രൈവർക്ക് ശമ്പളവും ഇതിൽ നിന്ന് നൽകണം. എംഎൽഎമാരുടെ പിഎക്ക് 25,000 രൂപയാണ് ശമ്പളം അനുവദിച്ചിരിക്കുന്നത്.
വിസികെ എംഎൽഎ ജ്യോതിമണിയുടെ അഭ്യർത്ഥന മാനിച്ചാണ് പ്രഖ്യാപനമെന്നും ഇതിലൂടെ അഴിമതി ഇല്ലാത്ത ജനസേവനത്തിനാണ് ഊന്നൽ നൽകുന്നതെന്നും വിജയ് പറഞ്ഞു. സ്വന്തമായി കാർ ഇല്ലാത്തതിനാൽ മണ്ഡലത്തിൽ എല്ലായിടത്തും എത്താൻ കഴിയുന്നില്ലെന്ന് ജ്യോതിമണി പറഞ്ഞിരുന്നു. പ്രഖ്യാപനത്തിന് പിന്നാലെ ടിവികെ എംഎൽഎ സിന്ധു പാട്ട് പാടി വിജയ്ക്ക് നന്ദി അറിയിച്ചു. ജ്യോതിമണി എംഎൽഎയും മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു.
إرسال تعليق