Join News @ Iritty Whats App Group

സ്വന്തം വീടുണ്ടായിട്ടും വീട്ടിലേക്ക് പോകാൻ വഴിയില്ല;അർബുദ ബാധിതനായ ഗൃഹനാഥനെ ബന്ധുവീട്ടിലേക്ക് മാറ്റി

സ്വന്തം വീടുണ്ടായിട്ടും വീട്ടിലേക്ക് പോകാൻ വഴിയില്ല;അർബുദ ബാധിതനായ ഗൃഹനാഥനെ ബന്ധുവീട്ടിലേക്ക് മാറ്റി


ഇരിട്ടി: സ്വന്തം വീടുണ്ടായിട്ടും വീട്ടിലേക്ക് പോകാൻ വഴിയില്ലാത്തതിനാൽ ബന്ധുവീട്ടിൽ കഴിയേണ്ട ദുരവസ്ഥയിലാണ് അർബുദ ബാധിതനായ ഇരിട്ടി മയിലാടുംപാറയിലെ പുതിയപുരയിൽ കുഞ്ഞിരാമൻ. ഇരിട്ടി നഗരസഭാ പരിധിയിലെ പായംമുക്ക് മയിലാടുംപാറയിലാണ് കുഞ്ഞിരാമന്റെ വീട് സ്ഥിതിചെയ്യുന്നത്. വർഷങ്ങളായി നടന്നു പോയിരുന്ന വഴിയാണ് ഇപ്പോൾ ഇടിഞ്ഞ് തകർന്ന് നടന്നുപോകുവാൻ പോലും കഴിയാത്ത നിലയിലായത്. ഒരു വർഷം മുൻപ് കുഞ്ഞിരാമന് അന്നനാളത്തിൽ അർബുദം സ്ഥിരീകരിക്കുകയും രോഗം മൂർച്ഛിച്ചതോടെ കിടപ്പിലാവുകയും ചെയ്തു. ഇപ്പോൾ ഭക്ഷണവും വെള്ളവും കഴിക്കാൻ കഴിയാത്ത അവസ്ഥയിലായതോടെ വയറിൽ ട്യൂബിട്ട് ബന്ധുവീട്ടിലാണ് ചികിത്സയും പരിചരണവുമായി കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നാട്ടുകാരുടെ സഹായത്തോടെ തകർന്ന വഴിയിലെ ഭാഗത്ത് ചെറിയൊരു മരപ്പാലം നിർമ്മിച്ചിരുന്നു. എന്നാൽ ഇതും ഇപ്പോൾ അപകടാവസ്ഥയിലാണ്.
വാഹനം വീട്ടിലേക്ക് എത്തണമെന്നില്ലെന്നും, ആരുടെയെങ്കിലും സഹായത്തോടെ എടുത്തുകൊണ്ടുപോകാനോ വീൽചെയറിൽ വീട്ടിലെത്താനോ കഴിയുന്ന തരത്തിൽ ഒരു വഴി ലഭിച്ചാൽ മതിയെന്നുമാണ് കുഞ്ഞിരാമന്റെ ഭാര്യ സൗമിനി പറയുന്നത്.
സ്വന്തം വീട്ടിലേക്ക് പോലും മടങ്ങിപ്പോകാൻ കഴിയാത്ത ഈ കുടുംബത്തിന് അടിയന്തരമായി വഴിയൊരുക്കാൻ ബന്ധപ്പെട്ട അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Post a Comment

أحدث أقدم
Join Our Whats App Group