Join News @ Iritty Whats App Group

‘ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം, അല്ലാതെ പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുകയല്ല വേണ്ടത്’ : ഡൽഹി ഹൈക്കോടതി

‘ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം, അല്ലാതെ പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുകയല്ല വേണ്ടത്’ : ഡൽഹി ഹൈക്കോടതി


ലൈംഗിക അതിക്രമക്കേസിൽ നിർണായക നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. പെൺകുട്ടികളുടെ വസ്ത്രധാരണത്തെ നിയന്ത്രിക്കുന്നതിന് പകരം ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കുകയാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി.

സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗിക അതിക്രമത്തിന് ന്യായീകരണമല്ലെന്നും വസ്ത്രധാരണത്തിന്റെ പേരിൽ അതിക്രമത്തിന് ഇരയായ സ്ത്രീയെ കുറ്റപ്പെടുത്താനാകില്ലെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീകളെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി.

ലൈംഗിക അതിക്രമക്കേസിൽ പ്രതിയെ വെറുതെവിട്ട കീഴ്‌ക്കോടതി നടപടി റദ്ദാക്കിക്കൊണ്ടാണ് ജഡ്ജി സി. സുധ നിർണായക നിരീക്ഷണം നടത്തിയത്. ജീൻസ് ധരിച്ച 17 വയസ്സുകാരിക്കെതിരെ നടന്ന ലൈംഗിക അതിക്രമക്കേസിലായിരുന്നു കോടതിയുടെ ഉത്തരവ്.

Post a Comment

أحدث أقدم
Join Our Whats App Group