Join News @ Iritty Whats App Group

യാത്രക്കിടെ അഞ്ചുവയസ്സുകാരന് അപസ്മാരം; കെഎസ്ആര്‍ടിസി ബസിൽ തന്നെ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍

യാത്രക്കിടെ അഞ്ചുവയസ്സുകാരന് അപസ്മാരം; കെഎസ്ആര്‍ടിസി ബസിൽ തന്നെ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍


മലപ്പുറം: യാത്രക്കിടെ അപസ്മാരം ബാധിച്ച അ ഞ്ചുവയസ്സുകാരന് സമയോചിത ചികിത്സ ലഭ്യ മാക്കാന്‍ ആശുപത്രിയിലേക്ക് കുതിച്ചുപാഞ്ഞ് കെ എസ്.ആര്‍.ടി.സി ബസ്. ലൈറ്റിട്ട്, ഹോണ്‍ മുഴക്കി യാത്രക്കാരുമായി താനൂര്‍ മൂലക്കലിലെ സ്വ കാര്യ ആശുപത്രിയിലേക്ക് കുതിച്ചെത്തിയ കെ. എസ്.ആര്‍.ടി.സി ബസ് കണ്ട് നാട്ടുകാരും ആശു പത്രിയിലെത്തിയവരും ആദ്യം അമ്പരന്നെങ്കിലും പിന്നീടാണ് കാര്യം മനസ്സിലായത്. ചാവക്കാട് അകലാട് സ്വദേശികളായ കച്ചോത്തറ സാദിഖ്-ഇ ര്‍ഫാന ദമ്പതികളുടെ മകന്‍ ഇഹ്സാനാണ് അ തിവേഗം ആശുപത്രിയിലെത്തിച്ചതിലൂടെ രക്ഷ പ്പെട്ടത്.

കോഴിക്കോട്ടുനിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബ സ് ചിറക്കലിലെത്തിയപ്പോഴാണ് കുട്ടിക്ക് പൊടു ന്നനെ അപസ്മാരം ബാധിച്ചത്. ആരോഗ്യനില വഷളായതോടെ കൂടെയുണ്ടായിരുന്നവരും യാത്ര ക്കാരും പരിഭ്രാന്തരായി ഉടന്‍ ഡ്രൈവറും കണ്ട ക്ടറും യാത്രക്കാരും ഇടപെട്ട് കുട്ടിക്ക് അടിയന്ത ര സഹായം നല്‍കി. തുടര്‍ന്ന് ബസ് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അതിവേഗം തിരിച്ചുവിടുകയായിരുന്നു. ഡ്രൈവര്‍ പൊന്നാനി സ്വ ദേശി വിഷ്ണുവിനെയും കണ്ടക്ടര്‍ ആനക്കര സ്വദേശി സുരേഷ് കുമാറിനെയും വകുപ്പ് ജീവനക്കാ രും നാട്ടുകാരും അഭിനന്ദിച്ചു

Post a Comment

أحدث أقدم
Join Our Whats App Group