ടി.ജി. മോഹൻദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും: ഡൽഹിയിലെ വിദ്യാർഥിനികളെ അധിക്ഷേപിച്ച കേസിൽ ശക്തമായ വകുപ്പുകൾ ചുമത്തി പോലീസ്
തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥിനികളെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വിവാദ പരാമർശം നടത്തിയ കേസിൽ ബിജെപി അനുകൂല നിരീക്ഷകനും വക്താവുമായ ടി.ജി. മോഹൻദാസ് അറസ്റ്റിൽ. മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിൽ നിന്ന് ഞായറാഴ്ച അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ, നിയമനടപടികളും വൈദ്യപരിശോധനയും പൂർത്തിയാക്കി തിങ്കളാഴ്ച പുലർച്ചെ 1:24-ഓടെ തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജിൽ എത്തിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കലാപത്തിന് ആഹ്വാനം ചെയ്യൽ, മതവിദ്വേഷം വളർത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ടി.ജി. മോഹൻദാസിനെതിരേ പോലീസ് ചുമത്തിയിരിക്കുന്നത്. ഈ കുറ്റങ്ങളെല്ലാം മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്നവയാണ്. ഇതിൽ ബിഎൻ.എസ് 353 (1) (ബി) ജാമ്യമില്ലാത്ത വകുപ്പായതിനാൽ കോടതിയുടെ തീരുമാനപ്രകാരം മാത്രമെ അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയുള്ളൂ.
അതേസമയം, സമരം ചെയ്യുന്ന വിദ്യാർഥിനികളെ “താനായിരുന്നെങ്കിൽ വെടിവച്ചു കൊല്ലുമായിരുന്നുവെന്നും, ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് അവിടെ സമരം ചെയ്യുന്നവരെന്ന്” എന്നുള്ള രീതിയിലുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇത് സമൂഹത്തിൽ വലിയ തോതിൽ പ്രതിഷേധങ്ങൾക്കും വ്യാപക വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.
إرسال تعليق