ഇരിട്ടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി കോളിക്കടവ് സ്വദേശി; രക്ഷപ്പെടുത്തി ഫയർ ഫോഴ്സ്
ഇരിട്ടി: ഇരിട്ടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ കോളിക്കടവ് സ്വദേശിക്ക് രക്ഷകരായി ഇരിട്ടി ഫയർ ഫോഴ്സ്. കോളിക്കടവ് സ്വദേശി രതീഷിനെയാണ് ഫയർ ഫോഴ്സ് രക്ഷപ്പെടുത്തിയത്. രതീഷ് മദ്യ ലഹരിയിലായിരുന്നു എന്ന് ദൃസ്സാക്ഷികൾ പറഞ്ഞു.
ഫയർ ഫോഴ്സ് അംഗങ്ങളായ അംജിത്, ഷിജോ, ഷാനിഫ്, സൂരജ്, അനീഷ് മാത്യു എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
Post a Comment