Join News @ Iritty Whats App Group

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും


തിരുവനന്തപുരം: ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. സ്‌കൂള്‍ തുറക്കുന്നതിനോടൊപ്പം നേരത്തെ മാറ്റിവെച്ച ഒന്നാം പാദവാര്‍ഷിക പരീക്ഷയും നടക്കും.

ആഗസ്ത് 21ന് നടക്കേണ്ട എട്ടാം ക്ലാസ് പരീക്ഷയാണ് നടക്കുക. പരീക്ഷ സെപ്തംബര്‍ ഒന്നിന് നടത്താനാണ് തീരുമാനം.

ആഗസ്ത് 14 മുതല്‍ 20 വരെയായിരുന്നു ഓണപ്പരീക്ഷകള്‍. ആഗസ്ത് 22 മുതലായിരുന്നു സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നത്. ഒന്‍പത് ദിവസം മാത്രമാണ് ഈ വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കിയത്.

തുടക്കത്തില്‍ ആഗസ്ത് 21 ന് ഓണാഘോഷ പരിപാടികള്‍ നടക്കുന്ന ദിവസം പരീക്ഷ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്നാല്‍ സ്‌കൂളുകളിലെ ഓണാഘോഷ ദിവസം പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാര്‍ഥികളും അധ്യാപകരും വിമര്‍ശനവുമായി രംഗത്തെത്തി. കുട്ടികള്‍ക്ക് ഓണാഘോഷത്തിന് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടിഎ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് പരീക്ഷ മാറ്റിയത്.

Post a Comment

أحدث أقدم
Join Our Whats App Group