ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവ എൻജിനീയര്‍ മുങ്ങിമരിച്ചു
കൂത്തുപറമ്പ്: കണ്ണൂർ മമ്പറം കേളാലൂർ മഹാവിഷ്ണു-ഗണപതി ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവ എൻജിനീയർ മുങ്ങിമരിച്ചു.
കണ്ണൂർ ചിറക്കല്‍ സ്വദേശിയായ കാർത്തിക്ക് രോഹനാണ് മരിച്ചത്.
ചെന്നൈയില്‍ എൻജിനീയറായി ജോലി ചെയ്തിരുന്ന കാർത്തിക്ക്, മമ്പറം കേളാലൂരിലെ ഭാര്യവീട്ടില്‍ സന്ദർശനത്തിനെത്തിയതായിരുന്നു. വ്യാഴാഴ്ച രാവിലെ 7.15ഓടെയാണ് ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ അപകടമുണ്ടായത്.
കുളത്തില്‍ ഉണ്ടായിരുന്ന മറ്റ് ആളുകളാണ് കാർത്തിക്ക് പെട്ടെന്ന് വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടത്. തുടർന്ന് കൂത്തുപറമ്പ് ഫയർ ആൻഡ് റെസ്‌ക്യൂ സംഘത്തെ വിവരം അറിയിക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ പി. ഷനിത്തിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്‌സ് സംഘവും സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി കാർത്തിക്കിനെ കുളത്തില്‍ നിന്ന് പുറത്തെടുത്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
إرسال تعليق